Kollam Local

ബാബരി ദിനം: എസ്ഡിപിഐ സായാഹ്ന ധര്‍ണ നടത്തി

പത്തനാപുരം:ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനാപുരം ടൗണില്‍  സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ എസ്ഡിപിഐ ജില്ലാ വൈസ്പ്രസിഡന്റ്് ഷാഹുല്‍ ഹമീദ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെമീര്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ലാസെക്രട്ടറി സുധീര്‍ കടപ്പാക്കട, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഷെഫീഖ് കാര്യറ, മണ്ഡലം കമ്മിറ്റിയംഗം മണി കടയ്ക്കാമണ്‍, അബുസലാഹുദ്ധീര്‍, ജോയ് വാഴപ്പാറ, മുഹമ്മദ് കുണ്ടയം, നസീം കാര്യറ സംസാരിച്ചു.കടയ്ക്കല്‍: ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണം സാധ്യമാകൂ എന്നു എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദ്ധീന്‍ തച്ചോണം അഭിപ്രായപ്പെട്ടു. എസ്ഡിപിഐ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക  എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ചടയമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണയില്‍ മണ്ഡലം സെക്രട്ടറി നൗഫല്‍ ജെ ആര്‍സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുലൈമാന്‍ റോഡുവിള അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അനസ് മുതയില്‍, യൂനുസ് കാരാളികോണം, ജോയിന്റ് സെക്രട്ടറി സുധീര്‍ വട്ടപ്പാറ , പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി നജീം മുക്കുന്നം, ഇമാംസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം മുസമ്മില്‍ മൗലവി, ക്യാംപസ് ഫ്രണ്ട് ഏരിയ പ്രസിഡന്റ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചുകുളത്തൂപ്പുഴ: ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ കുളത്തൂപ്പുഴയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ എസ്ഡിപിഐ കുളത്തൂപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് സലീം മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കുളത്തൂപ്പുഴ നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഷറഫ് ചന്ദനക്കാവ് സംസാരിച്ചു. കരുനാഗപ്പള്ളി: മതേതരത്വം പുന:സ്ഥാപിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊ ണ്ട് എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പാര്‍ട്ടി ജില്ലാ ഖജാന്‍ജി അയത്തില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസര്‍ കുരുടന്റയ്യം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജഹാന്‍ കെ എസ് പുരം, മണ്ഡലം സെക്രട്ടറി സജീവ്, ജോയിന്റ് സെക്രട്ടറി ഷാനവാസ്, മണ്ഡലം അംഗം കെ എം നിഹാദ്, മുഹമ്മദ് ഷാ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it