kozhikode local

ബാബരി ദിനം: എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നാളെ

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷിക ദിനമായ നാളെ എസ്ഡിപിഐ മണ്ഡലം തലങ്ങളില്‍  ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു. വടകരയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ ജബ്ബാര്‍ ധര്‍ണയുടെ ജില്ലാതല  ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി എ ഹാരിസ്, റസാക്ക് മാക്കൂല്‍, അല്‍ഫിയ മായനാട് സംബന്ധിക്കും. കോഴിക്കോട് സിറ്റിയില്‍ നടക്കുന്ന ധര്‍ഇ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം നിര്‍യഹിക്കും.
ആബിദ് ചെറുവണ്ണൂര്‍, യു കെ ഡെയ്‌സി സംസാരിക്കും. കൊടുവള്ളിയില്‍ വൈസ് പ്രസിഡന്റ് കെ പി ഗോപി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കമ്മിറ്റി അംഗം ഇ നാസര്‍ സംസാരിക്കും. കൊയിലാണ്ടിയില്‍ എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്യും. ഇസ്മായില്‍ കമ്മന, നാസര്‍ തുറയൂര്‍ (പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് ജില്ലാസെക്രട്ടറി) സംബന്ധിക്കും. കുറ്റിയാടിയില്‍ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ എം റഹീം മാസ്റ്റര്‍ സംസാരിക്കും. പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം നിര്‍വഹിക്കും. നാദാപുരം ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മണ്ഡലം പ്രസിഡന്റ് സി കെ സുബൈര്‍ സംബന്ധിക്കും. ബേപ്പൂരില്‍  ജില്ലാ ഖജാഞ്ചി  മുസ്തഫ പാലേരി ഉദ്ഘാടനം നിര്‍വഹിക്കും. റഷീദ് ഉമരി സംസാരിക്കും. ബാലുശ്ശേരിയില്‍ ജില്ലാ കമ്മിറ്റിയംഗം റസാഖ്  കാരന്തുര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവമ്പാടിയില്‍ ജില്ലാ കമ്മിറ്റി അംഗം എം അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടി പി മുഹമ്മദ്, ഫൗസിയ കാരാടി സംസാരിക്കും. കുന്ദമംഗലത്ത് ജില്ലാ കമ്മറ്റിയംഗം അസീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി പി റഷീദ് സംസാരിക്കും.
Next Story

RELATED STORIES

Share it