ബാബരി: ഡല്‍ഹിയില്‍ പ്രതിഷേധമാര്‍ച്ച്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ാം വാര്‍ഷികദിനമായ ഇന്നലെ ഡല്‍ഹിയില്‍ വിവിധ സംഘടനകള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് നടത്തി. രാവിലെ 11ന് മണ്ഡിഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. റാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമാപിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് ഗദ്ദാര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ലോക്‌രാജ് സംഘട്ടന്‍, പിയുസിഎല്‍, സിഖ് ഫോറം, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ, ജന്‍ സംഘര്‍ഷ് മഞ്ച്, സിപിഐ (എംഎല്‍) എന്‍പി, യുനൈറ്റഡ് സിഖ് മിഷന്‍, സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി, മസ്ദൂര്‍ ഏകത കമ്മിറ്റി, എന്‍സിഎച്ച്ആര്‍ഒ തുടങ്ങി 20ഓളം സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ലോക്‌രാജ് സംഘട്ടന്‍ പ്രസിഡന്റ് ശ്രീനിവാസ രാഘവന്‍, പിയുസിഎല്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് അഡ്വ. എന്‍ ഡി പഞ്ചോളി, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം, പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന, എസ് ക്യൂ ആര്‍ ഇല്യാസി, ഫൂല്‍ സിങ്, പ്രകാശ് റാവു, പ്രഫ. അപൂര്‍വാനന്ദ, നാവേദ് അഹ്മദ്, പി വി ശുഹൈബ്, അന്‍സാര്‍ ഇന്‍ഡോരി എന്നിവര്‍ സംസാരിച്ചു.ബാബരി മസ്ജിദ് നുണകള്‍കൊണ്ട് തകര്‍ക്കാനാവില്ലെന്നും മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് അതു പുനസ്ഥാപിക്കപ്പെടുമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പറഞ്ഞു.
Next Story

RELATED STORIES

Share it