ബാബരി കേസ്: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് ഭക്തന്‍മാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ഹരജിയില്‍ വേഗം വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. പള്ളി സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ കേസിന്റെ ഇടയ്ക്കു കയറിവന്നയാളാണു നിങ്ങളെന്നും മറ്റ് ഹരജികള്‍ക്കൊപ്പം മാത്രമെ ഇതു പരിഗണിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അയോധ്യയിലെത്തുന്ന രാമഭക്തര്‍ക്ക് അടിസ്ഥാനസൗകര്യം പോലും ലഭ്യമല്ലെന്ന് ഹരജിയില്‍ സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. അവിടെ കക്കൂസോ കുടിവെള്ളമോ ഇല്ല. ഇതുമൂലം വിശ്വാസികള്‍ കഷ്ടപ്പെടുകയാണ്. തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടായിരിക്കെ ഇവിടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ഇടപെടാന്‍ ഫെബ്രുവരിയിലാണ് കോടതി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it