Flash News

ബാബരി കേസ് : കല്യാണ്‍സിങും ഉമാഭാരതിയും രാജിവയ്ക്കണം



തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ളവര്‍ക്കെതിരേ വിചാരണ തുടരാം എന്ന സുപ്രിംകോടതി വിധി രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട കല്യാണ്‍സിങ് ഗവര്‍ണര്‍ സ്ഥാനവും, ഉമാഭാരതി കേന്ദ്രമന്ത്രിപദവും രാജിവയ്ക്കണം. അല്ലാത്തപക്ഷം ഇവരെ പുറത്താക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it