ബാബരി കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് കക്ഷിചേരാന്‍ അനുമതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരുന്നതിന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുപ്രിംകോടതി അനുമതി. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ വി ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ അനുമതി.
കേസിലെ മറ്റു ഹരജികളോടൊപ്പം സ്വാമിയുടെ പുതിയ ഹരജിയും പരിഗണിക്കാമെന്നും എന്നാല്‍ ഹരജിക്കാരന്റെ മൗലികാവകാശം എന്ന നിലയില്‍ പ്രത്യേകമായി വാദം കേള്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കൂടുതല്‍ തെളിവു ലഭിച്ചാല്‍ ക്ഷേത്രം നിര്‍മിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനകം സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകള്‍ വന്നിട്ടുണ്ടെന്നും സ്വാമി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, മറ്റു ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ റിട്ട് ഹരജി പരിഗണിക്കാന്‍ പറ്റില്ലെന്നും മൗലികാവകാശങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും സ്വാമിയോട് കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it