kozhikode local

ബാബരി കാംപയിന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടു ദേശവ്യാപകമായി എസ്ഡിപിഐ  നടത്തുന്ന കാംപയിന്റെ ജില്ലാതല ഉദ്ഘാടനം എസ്ഡിടിയു സംസ്ഥാന ജനറല്‍ സിക്രട്ടറി ഇസ്മായില്‍ കമ്മന എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരിക്ക് ബാബരി കലണ്ടര്‍ നല്‍കി  ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ എം എ സലീം, ജനറല്‍ സിക്രട്ടറി നജീബ് അത്തോളി, സെക്രട്ടറി സലീം കാരാടി, ഖജാഞ്ചി മുസ്തഫ പാലേരി, റസാഖ് മാക്കൂല്‍ വടകര, സി കെ സുബൈര്‍ നാദാപുരം, റഫീഖ് മാസ്റ്റര്‍ കുറ്റിയാടി, വി കുഞ്ഞമ്മദ് പേരാമ്പ്ര, ഇ കെ മുഹമ്മദ് ബാലുശ്ശേരി, ടി കെ അസീസ് മാസ്റ്റര്‍ കൊടുവള്ളി, ടി പി മുഹമ്മദ് തിരുവമ്പാടി, പൊറ്റമ്മല്‍ റഷീദ് കുന്ദമംഗലം, സക്കീര്‍ എലത്തൂര്‍, പി ടി സലാം മാസ്റ്റര്‍ ബേപ്പൂര്‍, പി ടി കുട്ട്യാലി, വി എ മജീദ്, റഷീദ് കുറ്റിക്കാട്ടൂര്‍, റഷീദ് ഉമരി, എം അഹമ്മദ് മാസ്റ്റര്‍, റസാഖ് കാരന്തൂര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് കെ പി അല്‍ഫിയ, ജനറല്‍ സിക്രട്ടറി കെ കെ ഫൗസിയ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, ജനറല്‍ സിക്രട്ടറി ഫിര്‍ഷാദ് കമ്പിളിപറമ്പ്, പ്രത്യാശ ജില്ലാ പ്രസിഡന്റ് ഇ നാസര്‍ പങ്കെടുത്തു. ഡിസംബര്‍ 6 നു ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന ധര്‍ണയില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ഗൃഹ സമ്പര്‍ക്കവും നടക്കും.
Next Story

RELATED STORIES

Share it