Flash News

ബാബരി:ഒത്തുതീര്‍പ്പ് തള്ളി അജ്മീര്‍ ദര്‍ഗാ ദിവാന്‍

ബാബരി:ഒത്തുതീര്‍പ്പ് തള്ളി അജ്മീര്‍ ദര്‍ഗാ ദിവാന്‍
X
ജയ്പൂര്‍: ബാബരി മസ്ജിദ് തര്‍ക്കത്തില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് തള്ളി അജ്മീര്‍ ദര്‍ഗാ ശരീഫിലെ പുരോഹിതന്‍മാര്‍. അത്തരമൊരു നീക്കത്തില്‍ പങ്കാളികളാവാനില്ലെന്നും അവര്‍ വ്യക്തമാക്കി. ദര്‍ഗ ദിവാനായ സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്റെ നേതൃത്വത്തിനു കീഴില്‍ അജ്മീരില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.



തര്‍ക്കത്തില്‍ കോടതിക്കു പുറത്തുള്ള ഒത്തു തീര്‍പ്പ് സമുദായത്തിന് അഭികാമ്യമല്ലെന്നു മാത്രമല്ല അപ്രായോഗികമാണെന്നും യോഗം ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. അജ്മീര്‍ ദര്‍ഗയിലെ വാര്‍ഷിക ഉറൂസിനോടനുബന്ധിച്ചാണ് യോഗം നടന്നത്. മുസ്‌ലിം സമുദായത്തിലെ സാമൂഹിക- മത നേതാക്കളെ ഉപയോഗിച്ച് ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുടെ നീക്കത്തിന് അജ്മീര്‍ ദര്‍ഗാ ദിവാന്റെ പ്രഖ്യാപനം കനത്ത തിരിച്ചടിയായി.
Next Story

RELATED STORIES

Share it