kasaragod local

ബാനം കോളനിയില്‍ ജില്ലാ കലക്ടറുടെ അദാലത്ത് ഇന്ന്

കാസര്‍കോട്: പട്ടികവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി വിലയിരുത്തി ഉടന്‍ പരിഹാരം കണ്ടെത്തുന്നതിന് കോടോം-ബേളൂര്‍ പഞ്ചായത്തിലെ ആറു പട്ടിക വര്‍ഗ കോളനികളെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ അദാലത്ത് ഇന്ന് രാവിലെ പത്തിന് ബാനം ഗവ. യുപി സ്‌ക്കൂളിലാണ് അദാലത്ത്.
ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും പട്ടികവര്‍ഗ വികസനവകുപ്പിന്റേയും നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.
അദാലത്തിനോടൊപ്പം മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കും. അലോപ്പതി, ഹോമിയോ, ആയുര്‍വേദം വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നേതൃത്വംനല്‍കും. വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും അദാലത്തില്‍ സംബന്ധിക്കും.
ക്ലായിക്കോട് ഒന്ന്, ക്ലായിക്കോട് രണ്ട്, ബാനം -ബാനംമൂല, മൂലപ്പാറ, കാടംമൂല, മുണ്ട്യാനം എന്നീ പട്ടികവര്‍ഗകോളനികളെ ഉള്‍പ്പെടുത്തിയാണ് അദാലത്ത് നടത്തുന്നത്.
പട്ടയം, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുടിവെള്ളം വൈദ്യുതി, വീടും സ്ഥലവും, റേഷന്‍കാര്‍ഡ് ക്ഷേമപദ്ധതികള്‍ തുടങ്ങി 301 പരാതികള്‍ ഇതുവരെ അദാലത്തിലേക്കായി ലഭിച്ചിട്ടുണ്ട്. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
Next Story

RELATED STORIES

Share it