Flash News

ബാധ ഒഴിപ്പിക്കല്‍ ചടങ്ങുകള്‍ക്ക് മന്ത്രിമാരുടെ പിന്തുണ

ബാധ ഒഴിപ്പിക്കല്‍ ചടങ്ങുകള്‍ക്ക് മന്ത്രിമാരുടെ പിന്തുണ
X


അഹമ്മദാബാദ്: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് മന്ത്രിമാര്‍. ഗുജറാത്തിലെ ബൊട്ടാദ് ജില്ലയില്‍ ശനിയാഴ്ച നടന്ന ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത് വിദ്യാഭ്യാസ റവന്യൂമന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മാറാം പെര്‍മാറുമാണ് പങ്കെടുത്തത്. മന്ത്രിമാര്‍ ബാധയൊഴിപ്പിക്കല്‍ കണ്ടുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. സ്‌റ്റേജില്‍ ഇരുന്ന മന്ത്രിമാര്‍ ചടങ്ങ് കാണുന്നത് വീഡിയോയില്‍ വ്യക്തമാണെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗദ്ധാഡ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തില്‍ ബിജെപിയുടെ പ്രാദേശിക യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. നൂറോളം മന്ത്രവാദികള്‍ സ്‌റ്റേജിലെത്തി മന്ത്രിമാര്‍ക്ക് ഹസ്തദാനം നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. സംഗതി വിവാദമായതോടെ ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്ന വിശദീകരണവുമായി ഭൂപേന്ദ്ര സിങ് രംഗത്തെത്തി.

[related]
Next Story

RELATED STORIES

Share it