wayanad local

ബാണാസുര പുഷ്‌പോല്‍സവം 30 വരെ ദീര്‍ഘിപ്പിച്ചു

കല്‍പ്പറ്റ: രണ്ടുമാസം മുമ്പ് ആരംഭിച്ച ബാണാസുരസാഗര്‍ ഡാമിലെ പുഷ്‌പോല്‍സവം ഒരുമാസത്തേക്ക് കൂടി നീട്ടി. മഴക്കാല ടൂറിസത്തിന്റെ ഭാഗമായി വയനാട്ടിലെ മഴ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ് കെഎസ്ഇബി പുഷ്‌പോല്‍സവം 30 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. കാണികളുടെ മനംനിറച്ച് രണ്ടുമാസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമായി ബാണാാസുരസാഗര്‍ മാറി.
കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടങ്ങളിലൊന്ന് ബാണാസുരയാണ്. കഴിഞ്ഞ രണ്ടുമാസമായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്.
വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഈ വസന്തോല്‍സവം. ഹൈഡല്‍ ടൂറിസംവകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂ ണ്‍ 30 വരെയാണ് പുഷ്‌പോല്‍സവം.
ജൈവ പച്ചക്കറി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നുണ്ട്. അവധിക്കാലത്തോടനുബന്ധിച്ച് പ്രവേശന നിരക്കില്‍  വൈകുന്നേരങ്ങളില്‍ ഇളവുണ്ട്. വേനലവധി അവസാനിച്ചതിനാല്‍ ബോട്ടിങ്, കുതിരസവാരി, ത്രീഡി ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയിലെല്ലാം വന്‍തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it