ബാഡ്മിന്റണ്‍: ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഹൈദരാബാദ്: ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സിംഗപ്പൂരിനെ 5-0നു മുക്കിയായിരുന്നു ഇന്ത്യന്‍ കുതിപ്പ്.
ആദ്യ കളിയില്‍ ചൈനയോട് തോറ്റ ശേഷമാണ് രണ്ടാമത്തെ മല്‍സരത്തില്‍ ഗംഭീര ജയവുമായി ഇന്ത്യ തിരിച്ചുവന്നത്.
സിംഗപ്പൂരിനെതിരേ കെ ശ്രീകാന്തിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. സി ലിയാങ് ഡെറക് വോങിനെ 21-16, 12-21, 21-13നാണ് ശ്രീകാന്ത് തകര്‍ത്തത്.രണ്ടാമത്തെ കളിയില്‍ അജയ് ജയറാം 21-11, 21-18ന് കീന്‍ യേവ് ലോഹിനെ തോല്‍പ്പിച്ചു.
ഡബിള്‍സില്‍ മനു അത്രി- സുമീത് റെഡ്ഡി സഖ്യം 21-15, 21-14ന് യോങ് കെയ് ടെറി- കീ ന്‍ ഹീന്‍ ജോടിയെ പരാജയപ്പെടുത്തി. മറ്റൊരു ഡബിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയ്-അക്ഷയ് ദേവല്‍ക്കര്‍ ജോടി 21-14, 21-13ന് ഡാനി ബവ-ഹെന്‍ഡ്ര വിജയ സഖ്യത്തെ തുരത്തിയപ്പോള്‍ അവസാന സിംഗിള്‍സില്‍ പ്രണോയ് 21-10, 21-12ന് സിന്‍ റയാനെ കീഴടക്കി.
Next Story

RELATED STORIES

Share it