ബാങ്ക് തട്ടിപ്പ്: സ്റ്റെര്‍ലിങ് ബയോടെക്കിന്റെ 4701 കോടി കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ഗുജറാത്ത് ആസ്ഥാനമായ മരുന്ന് നിര്‍മാണ കമ്പനി സ്റ്റെര്‍ലിങ് ബയോടെക്കിന്റെ 4701 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 5363 കോടി രൂപ ബാങ്ക് വായ്പയിലൂടെ തട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ കേസ്.
രാജ്യത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ വലിയ ആസ്തിമൂല്യമാണിത്.
4000 ഏക്കര്‍ ഭൂമി, മരുന്ന് നിര്‍മാണശാല, യന്ത്രങ്ങള്‍, കമ്പനിയുമായി ബന്ധപ്പെട്ട 200 ബാങ്ക് അക്കൗണ്ടുകള്‍, 6.6 കോടിരൂപയുടെ ഓഹരി, ആഡംബര കാറുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടും. വഡോദരയിലെ സന്ദേസര കുടുംബത്തിന്റെ ഉടമസ്ഥതിയിലുള്ളതാണ് സ്‌റ്റെര്‍ലിങ് ബയോടെക്.
Next Story

RELATED STORIES

Share it