Kottayam Local

ബാങ്ക് കൊള്ളയല്ല, ബാങ്കുകാരുടെ കൊള്ളയാണ് നടക്കുന്നത് : ഉഴവൂര്‍ വിജയന്‍



ചങ്ങനാശ്ശേരി: ബാങ്കുകൊള്ളയല്ലാ, ബാങ്കുകാരുടെ കൊള്ളയാണ് ഇപ്പോള്‍ ദിവസവും നടക്കുന്നതെന്നും മോദി സര്‍ക്കാരിന്റെ അവസാനത്തെ ജനദ്രോഹനയമല്ല ഇതെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. എന്‍സിപി ജില്ലാ സമ്മേളനം പെരുന്ന ബസ് സ്റ്റാ ന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എസ്ബിടിയുടെ  എടിഎം കൗണ്ടറുകള്‍ ഇ-ടൊയ്‌ലറ്റുകള്‍ ആക്കി മാറ്റിയാല്‍  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് അമിത ലാഭം കൊയ്യാന്‍ കഴിയും. സംസ്ഥാനത്തു നടക്കുന്ന ചെറിയ കാര്യങ്ങള്‍ക്കുപോലും മുഖ്യമന്ത്രിക്കു നേരെ തിരിയുന്ന സമീപനമാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയോട് ഇതൊന്നും ചെലവാകില്ല. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ ഉദ്യോഗതലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി അടക്കമുള്ളവരെ കോടതി നിരവധി പ്രാവശ്യം വിമര്‍ശിച്ചിട്ടും നാണമില്ലാതെ ഭരണത്തില്‍ കടിച്ചു തൂങ്ങിയവര്‍ ഇപ്പോള്‍ കോടതികാര്യം പറഞ്ഞ് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ബീഫിന്റെ കാര്യത്തില്‍ രാ.ജ്യത്താകെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ അഴിച്ചുവിട്ട ബിജെപി, മലപ്പുറം തിരഞ്ഞെടുപ്പില്‍ വോട്ടുതന്നാല്‍ ബീഫുതരാമെന്നു പറഞ്ഞത് അവരുടെ ഇരട്ടത്താപ്പു വെളിവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനു ശേഷം  നടന്ന പൊതു സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി വി ബേബി അധ്യക്ഷത വഹിച്ചു. സുബാഷ്, ബിജോയ് പ്ലാത്താനം, പി കെ ആനന്ദക്കുട്ടന്‍, അഡ്വ.മുജീബ് റഹ്മാന്‍, അഭിജിത്, ശര്‍മ, അരവിന്ദാക്ഷന്‍, സാബു ഏബ്രഹാം, സാജു എം ഫിലിപ്പ്, ഫ്രാന്‍സ് ജേക്കബ്, ജോസ്, എന്‍ സി ജോര്‍ജുകുട്ടി, പൊന്നപ്പന്‍, അജയകുമാര്‍, ദേവസ്യ, ജിജിത്ത്, പി എസ് നായര്‍, റഫീക്ക്, ജോബി സംസാരിച്ചു.
Next Story

RELATED STORIES

Share it