ബാങ്ക് ഓഫ് ബറോഡ കേസ്: 10 ഇടങ്ങളില്‍ പരിശോധന

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡ ശാഖയില്‍നിന്നു ഹോങ്കോങിലേക്കും ദുബയിലേക്കും 6,000 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ 10 ഇടങ്ങളില്‍ സിബിഐ പരിശോധന. പ്രതികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും ഓഫിസുകളിലുമായിരുന്നു തിരച്ചില്‍.
59 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി വിദേശത്തേക്ക് 8,500ഓളം ഇടപാടുകള്‍ നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഹോങ്കോങില്‍നിന്നും ദുബയില്‍നിന്നും സോഫ്റ്റ്‌വെയറുകളും മറ്റു ഉല്‍പന്നങ്ങളും വാങ്ങുന്നതിന്റെ പേരിലാണ് സ്വകാര്യസ്ഥാപനങ്ങളുടെ അക്കൗണ്ടുകളില്‍നിന്ന് ഇത്രയും തുകയുടെ ഇടപാട് നടത്തിയത്. 11 സ്വകാര്യസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇടപാടില്‍ പങ്കുള്ളതായി സിബിഐ കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുള്ള പരാതിപ്രകാരം 59 കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it