ബാങ്ക് ഓഫ് ബറോഡയില്‍ 337 പ്രഫഷനല്‍സ്

ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസില്‍ 337 പ്രഫഷനല്‍സിന്റെ ഒഴിവുണ്ട്. ഗ്രൂപ്പ് ഹെഡ്-4, ഓപറേഷന്‍സ് ഹെഡ്-1, ടെറിട്ടറി ഹെഡ്-25, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223, അക്വിസിഷന്‍ മാനേജര്‍ (അഫഌവന്റ്്)-41, ക്ലൈന്റ് സര്‍വീസ് എക്‌സിക്യൂട്ടീവ്-43 എന്നിങ്ങനെയാണ് ഒഴിവ്. ഗ്രൂപ്പ് ഹെഡ്, ഓപറേഷന്‍സ് ഹെഡ് യോഗ്യത: എംബിഎ (ദ്വിവല്‍സര ഫുള്‍ടൈം). ടെറിട്ടറി ഹെഡ്, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ യോഗ്യത: ബിരുദം അല്ലെങ്കില്‍ എംബിഎയോ തത്തുല്യമോ. അക്വിസിഷന്‍ മാനേജര്‍, ക്ലൈന്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് യോഗ്യത: ബിരുദം. ഗ്രൂപ്പ് ഹെഡിന് പ്രായം 35-50, ഓപറേഷന്‍സ് ഹെഡിന് പ്രായം 35-45, ടെറിട്ടറി ഹെഡിന് പ്രായം 28-40.സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ പ്രായം 23-35, അക്വിസിഷന്‍ മാനേജര്‍ പ്രായം 22-35, ക്ലൈന്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് പ്രായം 20-35. അപേക്ഷാഫീസ് 600 രൂപ. എസ്‌സി/എസ്ടി/അംഗപരിമിതര്‍ക്ക് 100 രൂപ.  അവസാന തിയ്യതി ഡിസംബര്‍ 12. ംംം.യമിസീളയമൃീറമ.രീ.ശി/രമൃലലൃ
Next Story

RELATED STORIES

Share it