kasaragod local

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെന്നു പരാതി

കാസര്‍കോട്: സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് മെറ്റ്‌ലൈഫ് ഇന്‍ഷുറന്‍സ് മാനേജരും തളങ്കര സ്വദേശിയുമായ അബ്ദുല്ല പടിഞ്ഞാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നു തവണകളായി പണം പിന്‍വലിച്ചതായി പരാതി. ഇന്‍ഡസ് ബാങ്ക് കാസര്‍കോട് ശാഖയിലെ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ച 3000 രുപയോളമാണ് ഉടമ അറിയാതെ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയോടെ ഓണ്‍ലൈന്‍ വഴി 696 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായി അബ്ദുല്ലയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു.
രാത്രിയായതിനാല്‍ ബാങ്കില്‍ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല പിറ്റേന്ന് രാവിലെ എട്ടോടെ വീണ്ടും 1832 രുപയുടെ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്തതായും അരമണിക്കുര്‍ കഴിഞ്ഞ് വീണ്ടും 366 രുപ 40 പൈസയുടെയും പര്‍ച്ചേഴ്‌സ് ചെയ്തതായി സന്ദേശം വന്നു. അബ്ദുല്ല ബാങ്കില്‍ എത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.
താനറിയാതെ സ്വന്തം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതോടെ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്യിക്കുകയായിരുന്നു. കാസര്‍കോട് പോലിസില്‍ പരാതി നല്‍കി. വ്യാജ കോഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it