ബാങ്ക് അക്കൗണ്ടിനും തത്കാല്‍ പാസ്‌പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധം: യുഐഡിഎഐ

ന്യൂഡല്‍ഹി: പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമായിരിക്കുമെന്നു യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).
ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, തത്കാല്‍ പാസ്‌പോര്‍ട്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി ആധാര്‍ കേസില്‍ അന്തിമ വിധി വരുന്നതുവരെ നീട്ടിയതായി കഴിഞ്ഞ ദിവസം സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആധാര്‍ പദ്ധതി നടപ്പാക്കുന്നതിനായി രാജ്യത്തെ എക്‌സിക്യൂട്ടീവ് ഉത്തരവുപ്രകാരം രൂപീകരിച്ച യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രംഗത്തെത്തിയത്. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയമാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം നീട്ടിനല്‍കിയത്. എന്നാല്‍, സുപ്രിംകോടതി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇടക്കാല ഉത്തരവനുസരിച്ച് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന ചട്ടം തന്നെ തുടരുമെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാര്‍ എടുക്കാത്തവര്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറിന് അപേക്ഷിച്ചതിന്റെ നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.
Next Story

RELATED STORIES

Share it