ബാങ്കോക്ക് ക്ഷേത്രത്തിലെ സ്‌ഫോടനം: രണ്ടു പേര്‍ക്കെതിരേ കേസെടുത്തു

ബാങ്കോക്ക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഹൈന്ദവക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരേ സൈനിക കോടതി കേസെടുത്തു.
കഴിഞ്ഞ ആഗസ്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേരാണു മരിച്ചത്. ബിലാല്‍ മുഹമ്മദ് എന്ന ആദം കാരഡാഗ്, യൂസുഫ് മിയെറെയ്‌ലി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം, അനധികൃതമായി ആയുധം കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ഇവരുടെ അഭിഭാഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സായുധബന്ധം സംബന്ധിച്ച കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. മൂന്നു മാസം മുമ്പ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചൈനയിലെ വൈഗൂര്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരാണ് ഇവരെന്നാണ് വിവരം.
Next Story

RELATED STORIES

Share it