Flash News

ബാങ്കുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൂടുതല്‍ അധികാരം വേണം-പാര്‍ലമെന്ററി സമിതിയോട് ആര്‍ബിഐ ഗവര്‍ണര്‍

ബാങ്കുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൂടുതല്‍ അധികാരം വേണം-പാര്‍ലമെന്ററി സമിതിയോട്  ആര്‍ബിഐ ഗവര്‍ണര്‍
X
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം വേണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നിലവില്‍ ഇവയുടെ മേല്‍ ആര്‍ബിയ്ക്കുള്ള നിയന്ത്രണം പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) സാമ്പത്തിക തട്ടിപ്പും നിഷ്‌ക്രിയ ആസ്തിയുമടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ബാങ്കുകളില്‍ കിട്ടാക്കടം വര്‍ധിച്ചു വരുന്നത് സംബന്ധിച്ചും നോട്ടുനിരോധന ശേഷം തിരിച്ചു വന്ന പണത്തിന്റെ കണക്കു സംബന്ധിച്ചും സമിതി പട്ടേലിനോട് വിശദീകരണം തേടി.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ സംവിധാനങ്ങല്‍ ശക്തമാക്കുമെന്ന് സമിതിക്ക് മുന്‍പാകെ പട്ടേല്‍ ഉറപ്പു നല്‍കിയതായാണ് വിവരം. സമീപകാലത്ത് എടിഎമ്മുകളില്‍ പണമില്ലാതാകാനുള്ള കാരണം എന്തെന്ന് സമിതി ചോദിച്ചു. ബാങ്കിങ് സംവിധാനം ശക്തമാകാകാന്‍ നടപടിയെടുക്കുമെന്നും ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സന്നദ്ധമാണെന്നുമായിരുന്നു ഈ ചോദ്യങ്ങളോട് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രതികരണം.
Next Story

RELATED STORIES

Share it