thiruvananthapuram local

ബാങ്കുകളിലെയും എടിഎമ്മുകളിലെയും സുരക്ഷാ കാമറകള്‍ നോക്കുകുത്തികളാവുന്നു

വര്‍ക്കല: ബാങ്കുകളിലും എടിഎമ്മുകളിലും സ്ഥാപിച്ചിട്ടുള്ള സുരക്ഷാ കാമറകള്‍ അധികൃതരുടെ അനാസ്ഥമൂലം ഉപയോഗ ശൂന്യമാവുന്നു.
കവര്‍ച്ചാ ഭീഷണി നേരിടുന്നതിനും ഇടപാടുകാരുടെ സുരക്ഷക്കുമാണ് ഇത്തരം കാമറകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ വഴി കരാര്‍ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ക്യാമറകളുടെ സാങ്കേതിക പരിജ്ഞാനം ബാങ്ക് അധികൃതര്‍ക്ക് അവര്‍ നല്‍കാറുണ്ട്.
ബാങ്കുകള്‍ക്ക് മുന്നില്‍ അമ്പത് മീറ്റര്‍ വരെ ചുറ്റളവിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്ക് കഴിയും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ഈ കാമറകളില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങള്‍ ആഴ്ചകളോളം സൂക്ഷിക്കാറുണ്ട്.
എന്നാല്‍ സമയബന്ധിതമായി ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ബാങ്കധികൃതര്‍ മെനക്കെടാറില്ല. അടുത്തിടെ കല്ലമ്പലം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്ന് പതിനാല് ലക്ഷം രൂപ കവര്‍ച്ച ചെയ്തിരുന്നു.
ഇതിന് മുന്നോടിയായി സമീപത്തെ മറ്റൊരു പ്രമുഖ ബാങ്കിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന കാമറ പേപ്പര്‍ ഒട്ടിച്ച് മറച്ചതിന് ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച അതിവിദഗ്ധമായി ആസൂത്രണം ചെയതത്.
Next Story

RELATED STORIES

Share it