ബാങ്കില്‍ വെടിയേറ്റ് മരണം: സെക്യൂരിറ്റി ജീവനക്കാരന്‍ റിമാന്‍ഡില്‍

തലശ്ശേരി: ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. തലശ്ശേരി ലോഗന്‍സ് റോഡിലെ തൊവരായി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് ജീവനക്കാരി മേലൂര്‍ കെ ടി പീടികയ്ക്കു സമീപം പുതിയാണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വില്‍ന വിനോദ്(31) മരിച്ച സംഭവത്തിലാണ് ബാങ്കിലെ സെക്യൂരിറ്റിക്കാരനായ അഞ്ചരക്കണ്ടി കിലാലൂരിലെ ഹരിശ്രീ നിവാസില്‍ ഹരീന്ദ്ര(51)നെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ഐപിസി 304 വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തത്. അന്വേഷണസംഘം ബാങ്കിലെ നാല് സിസിടിവി കാമറയിലെ ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. വില്‍നയുടെ മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വന്തം വീടായ മേലൂരിലെ സുധാ നിവാസില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it