Second edit

ബാങ്കില്‍ തന്നെ കൊള്ള

2017-18ല്‍ പൊതുമേഖലാ ബാങ്കുകള്‍ ഓരോ മണിക്കൂറും ഒമ്പതുകോടി രൂപ നഷ്ടം വരുത്തിയിട്ടുണ്ട്. മൊത്തം നഷ്ടം 79,000 കോടി രൂപ. കിട്ടാക്കടമെന്ന നിലയില്‍ മാറ്റിവച്ചിരിക്കുന്ന തുക 8.6 ലക്ഷം കോടി രൂപ വരും. ഇത് കേന്ദ്ര ഗവണ്‍മെന്റിന്റെ വാര്‍ഷിക ബജറ്റിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക വികസന പദ്ധതികള്‍ 7.1 ലക്ഷം കോടി രൂപയേയുള്ളൂ. കടത്തില്‍ മഹാ ഭൂരിപക്ഷവും സ്വകാര്യ മുതലാളിമാര്‍ വായ്പയായി വാങ്ങിയതാണ്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ തട്ടിയെടുത്തു മുങ്ങിയ തുക താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമാണെന്നു കാണാം.
ബാങ്കുകളുടെ കമ്മി പരിഹരിക്കുന്നതിന് 2017-18ല്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ 90,000 കോടി രൂപ നല്‍കി. നമ്മുടെ നികുതിപ്പണം പരോക്ഷമായി സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ ചെലവഴിച്ചെന്നു പറയാം.
അതേയവസരം സ്വകാര്യമേഖലയിലെ ബാങ്കുകള്‍ 42,000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. നഷ്ടം പരിഹരിക്കുന്നതിന് ബാങ്കുകള്‍ സാധാരണ നിക്ഷേപകരില്‍ നിന്നു പണം പിടുങ്ങുന്ന തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2018ലെ അവസാന ക്വാര്‍ട്ടറില്‍ 7,718 കോടി രൂപ നഷ്ടം വരുത്തി. അതു പരിഹരിക്കുന്നതിന് ബാങ്കില്‍ മൂന്നു തവണയിലധികം പണം നിക്ഷേപിക്കുന്നതിനും ഇപ്പോള്‍ പണം ഈടാക്കുന്നുണ്ട്. ഓരോ നിക്ഷേപത്തിനും 59 രൂപയാണ് പിഴ. ഒരു സ്വകാര്യ ബാങ്ക് പണം പിന്‍വലിക്കുന്നതിന് 40 രൂപയും ജിഎസ്ടിയും ഈടാക്കുന്നു. അതേ ബാങ്ക് തന്നെ പണം നിക്ഷേപിക്കുമ്പോള്‍ നോട്ട് എണ്ണുന്നതിനും പണം ഈടാക്കുന്നു. നാണയമാണെങ്കില്‍ പിഴ പിന്നെയും കൂടും. വിചിത്രമായ ബാങ്കിങ് അല്ലേ!











Next Story

RELATED STORIES

Share it