ബാങ്കില്‍നിന്നു സ്വര്‍ണം തിരിച്ചെടുക്കാന്‍ വ്യാജനോട്ടുകള്‍; ഒരാള്‍ പിടിയില്‍

തിരൂര്‍: സ്വര്‍ണം തിരിച്ചെടുക്കാന്‍ നല്‍കിയ പണത്തില്‍ കളളനോട്ട്. സംഭവത്തില്‍ ഒരാള്‍ പോലിസ് പിടിയിലായി. മണ്ണാര്‍ക്കാട് നാട്ടുകല്‍ ആര്യമ്പാവ് കൊമ്പത്ത് ഷൗക്കത്തലി(48)ആണ് പിടിയിലായത്. തിരൂര്‍ സ്വദേശിയാണ് ബാങ്കില്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ കള്ളനോട്ടുമായി പോയത്.
ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൗക്കത്തലി തിരൂര്‍ പോലിസിന്റെ പിടിയിലായത്. ബാങ്കില്‍ നല്‍കിയ 11 ലക്ഷം രൂപയില്‍ 11,000 രൂപയുടെ കളളനോട്ടാണ് കണ്ടെത്തിയത്. 1000 രൂപയുടെ 11 എണ്ണമായിരുന്നു കളളനോട്ടായിട്ടുണ്ടായിരുന്നത്.
ശനിയാഴ്ച വൈകീട്ട് തിരൂര്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് ഷൗക്കത്തലി പിടിയിലായത്. ഇയാളുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടര ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പണം ഒളിപ്പിച്ചു വച്ചിരുന്നതായും പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it