Kollam Local

ബാങ്കിലെ ക്രമക്കേട് : ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു



ചവറ: തേവലക്കരയില്‍ പ്രവര്‍ത്തിച്ച് വരുന്ന 4047 നമ്പര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിലെ ക്ലര്‍ക്കായ ടി ശിവന്‍കുട്ടിയെ ബാങ്കില്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച് ബോര്‍ഡ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. എല്‍ഡിഎഫിന്  ഭരണസാരഥ്യമുള്ള ബാങ്കിലെ ഇടപാടുകാരുടെ ചെക്ക് ലീഫ് മോഷ്ടിച്ച് മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയെന്നാണ് ആരോപണം. സിപിഐ പ്രവര്‍ത്തകനായ ജീവനക്കാരനെ സംരക്ഷിക്കാന്‍ ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും കൂടി പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. നേരത്തേ എ ആര്‍ ഓഫിസില്‍ നിരവധി പരാതികള്‍ ഇത് സംബന്ധിച്ചും ബാങ്ക് നടത്തുന്ന ചിട്ടികളെ സംബന്ധിച്ചും ലഭിച്ചിരുന്നു. നിലവിലെ സെക്രട്ടറി ബാങ്കിലെ ചിട്ടി ചട്ടങ്ങള്‍ മറികടന്ന് ഭര്‍ത്താവിന് മറിച്ചു കൊടുത്തതായി നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ബാങ്കിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിപേ ക്രിമിനല്‍ കേസെടുക്കണമെന്നുമുള്ള ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it