Flash News

ബാങ്കിംഗ്‌മേഖലയിലെ കിട്ടാക്കടങ്ങള്‍ ഈടാക്കാന്‍ നടപടി: കേന്ദ്ര ധനമന്ത്രി

ബാങ്കിംഗ്‌മേഖലയിലെ കിട്ടാക്കടങ്ങള്‍ ഈടാക്കാന്‍ നടപടി: കേന്ദ്ര ധനമന്ത്രി
X
Arun-Jaitley-infocus

ന്യൂഡല്‍ഹി:  പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുറച്ച് കൊണ്ട്‌വരുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കിംഗ് മേഖലയിലെ നിഷ്‌ക്രിയആസ്തി സംബന്ധിച്ച്‌ന്യൂഡല്‍ഹിയില്‍ചേര്‍ന്ന [related]ധനമന്ത്രാലയത്തിന്റെകൂടിയാലോചന സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പ കുടിശ്ശികക്കാരില്‍ ആഭ്യന്തര ആഗോളവിപണികളിലെസാമ്പത്തികമാന്ദ്യംമൂലംവായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരും, ബാങ്കുകളുടെ നോട്ട പിശകുമൂലം അനുവദിച്ച വായ്പ മനപൂര്‍വ്വം തിരിച്ചടയ്ക്കാത്തവരുമുണ്ടെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഈ രണ്ട് കൂട്ടരെയുംകൈകാര്യം ചെയ്യാന്‍ വിവിധ നടപടികള്‍ കൈക്കൊണ്ട്‌വരികയാണ്. പരമാവധി ഗവണ്‍മെന്റ് ഇടപെടല്‍ കുറച്ച്, ബാങ്കുകള്‍ക്ക് പൂര്‍ണ്ണ സ്വയം ഭരണം നല്‍കാനും അവയുടെ തലപ്പത്ത് പ്രൊഫഷണലുകളെ സുതാര്യമായി നിയമിക്കാനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സംയുക്ത പാര്‍ലമെന്റ്സ്ഥിരംസമിതിഅംഗീകരിച്ച പാപ്പരത്ത നിയമം പാര്‍ലമെന്റിന്റെ നടപ്പ് ബജറ്റ് സമ്മേളനത്തില്‍തന്നെ ചര്‍ച്ചയ്ക്ക്‌വരാമെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ഫേയ്‌സി നിയമം, ഇന്ത്യന്‍ കരാര്‍ നിയമവുമായി ബന്ധപ്പെട്ട വകുപ്പുതല അടിസ്ഥാനത്തില്‍ വായ്പ എടുത്തയാള്‍ തിരിച്ചടച്ചില്ലെങ്കില്‍ജാമ്യക്കാരില്‍ നിന്ന് അവ ഈടാക്കാന്‍ ഗവണ്‍മെന്റ് ബാങ്കുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
വായ്പ തിരിച്ചടവിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യതവേണമെന്ന് കൂടിയാലോചന സമിതിഅംഗങ്ങള്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകള്‍എഴുതിതള്ളിയ കടങ്ങളുടെ കണക്കും തിരിച്ചടവില്‍ വീഴ്ചവരുത്തിയവരുടെ പേര് വിവരങ്ങളും പൊതുജന സമക്ഷം പ്രസിദ്ധപ്പെടുത്തണമെന്നുംഅവര്‍ ആവശ്യപ്പെട്ടു. വായ്പ തിരിച്ചടവില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്നുംഅംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ബാങ്കുകളുടെ ലയനം മൂലം ജീവനക്കാരുടെ എണ്ണത്തില്‍വെട്ടിക്കുറക്കരുത്. കര്‍ഷകരെ സഹായിക്കുന്നതിനായി കാര്‍ഷിക കടങ്ങള്‍ പുനസംഘടിപ്പിക്കണമെന്നുംഅംഗങ്ങള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it