Flash News

ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപണം; മധ്യപ്രദേശില്‍ ഗോരക്ഷാ സമിതി ദമ്പതികളെ ആക്രമിച്ചു

ഭോപ്പാല്‍: കൈവശമുള്ള ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്‌ലിം ദമ്പതികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു.കുഷിനഗര്‍ എ്ക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യവെയാണ് ഗോരക്ഷാ സമിതിയുടെ ഏഴോളം വരുന്ന ആളുകള്‍ ദമ്പതികളെ മര്‍ദ്ദിച്ചത്.   മുഹമ്മദ് ഹുസൈന്‍ (43), ഭാര്യ നസീമ ബാനോ (38) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ബാഗുകള്‍ പരിശോധിച്ച സംഘം ദമ്പതികളെ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു
ഹൈദരാബാദില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങവേയായിരുന്നു ഹുസൈന്ും കുടുംബവും മര്‍ദ്ദനത്തിന് ഇരയായത്.
തങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നവരാണ്. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നവരുമാണ്. തങ്ങള്‍ ആട്ടിറച്ചിയാണ് കഴിക്കുന്നത്. അവര്‍ മാംസം പിടിച്ചെടുത്ത കറുത്ത ബാഗ് തങ്ങളുടേതല്ല. അതിന്റെ ഉടമസ്ഥന്‍ ആരാണെന്ന് അറിയില്ലെന്നും ഹുസൈന്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷാ സമിതിയുടെ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.

മാസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലക് എന്നയാളെ കൊലപ്പെടുത്തിയത്. എന്നാല്‍ അഖ്‌ലകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ബീഫല്ല ആട്ടിറച്ചിയാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it