ബാംഗ്ലൂര്‍ സ്‌ഫോടനം: കേസുകള്‍ ഏകീകരിക്കണമെന്ന ആവശ്യം; മഅ്ദനിയുടെ ഹരജി തള്ളി

ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസുക ള്‍ ഏകീകരിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് 31ാം പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹ രജി എന്‍ഐഎ കോടതി തള്ളി. വിചാരണ പൂര്‍ത്തിയാവാറായ ഘട്ടത്തില്‍ 9 കേസുകള്‍ ഒരു കേസായി പരിഗണിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എസ് ശിവണ്ണ മഅ്ദനിയുടെ ഹരജി തള്ളിയത്.
ബാംഗ്ലൂര്‍ സ്‌ഫോടന കേസി ല്‍ ഒരേ കുറ്റത്തിനും ഗൂഢാലോചനയ്ക്കും ഒരേ പ്രതികളുടെ പേരില്‍ 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാരണം വിചാരണ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മഅ്ദനി എന്‍ഐ എ കോടതിയില്‍ ഹരജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ വിചാരണക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. അതു പ്രകാരമാണ് കേസുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് മഅ്ദനിക്കു വേണ്ടി അഡ്വ. പി ഉസ്മാന്‍ എന്‍ഐഎ കോടതിയില്‍ ഹരജി നല്‍കിയത്.
അടുത്ത ഒരു വര്‍ഷവും മൂന്നു മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാവാനിരിക്കെ ബാംഗ്ലൂര്‍ സ്‌ഫോടന കേസുകള്‍ ഏകീകരിക്കുന്നത് ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഐഎ കോടതി മഅ്ദനിയുടെ ആവശ്യം നിരാകരിച്ചത്. നിലവിലുള്ള 9 കേസുകള്‍ ഒരു കേസായി രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിക്കുമ്പോള്‍ ഇതിനകം വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരുമെന്നും ഇത് കാലതാമസത്തിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം എന്‍ഐഎ കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂര്‍ കേസില്‍ ആദ്യം പോ ലിസ് രജിസ്റ്റര്‍ ചെയ്ത 40 കേസുകള്‍ ഒരു കേസായി ഏകീകരിച്ചത് ഉള്‍പ്പെടെയുള്ള വസ്തുതക ള്‍ ചൂണ്ടിക്കാട്ടിയിട്ടും എന്‍ഐ എ കോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങള്‍ വിശദമായി സുപ്രിംകോടതിയില്‍ അവതരിപ്പിക്കുമെന്നും പിഡിപി കേന്ദ്രങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it