Flash News

ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

പേരാവൂര്‍:കോളയാട് ആര്യപറമ്പ് സ്വദേശിയും ബാംഗ്ലൂരില്‍ യുവ എന്‍ഞ്ചിനീയറുമായ യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു.ആര്യപറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്‌സെലിന്‍ ദമ്പതികളുടെ മകന്‍ സിജോ സിറിയക് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ വെച്ചായിരുന്നു അപകടം.

താമസ സ്ഥലത്തിനടുത്തുളള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ സുഹ്യത്തുക്കളോടപ്പം ബൈക്കില്‍ സഞ്ചരിക്കവെ സിജോ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തുള്ള കാനയിലേക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4.30 ന് ആര്യപ്പറമ്പ് പള്ളിസെമിത്തേരിയില്‍.
Next Story

RELATED STORIES

Share it