Flash News

ബഹ്‌റയ്‌നില്‍ സ്‌ഫോടനം;പോലിസുകാരന്‍ കൊല്ലപ്പെട്ടു



മനാമ: ശിയാ മുസ്്‌ലിം ആത്മീയ നേതാവ് ആയത്തുല്ല ഈസ ഖാസിമിന്റെ ജന്‍മനാടായ ദിറാസിലുണ്ടായ സ്‌ഫോടനത്തില്‍ പോലിസുകാരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ബഹ്‌റയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ഭീകരസംഘങ്ങളാണെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. എന്നാല്‍, ഏതെങ്കിലും സംഘടനയുടെ പേര് എടുത്തുപറയുന്നില്ല. ശിയാ വിഭാഗക്കാരാണ് സ്‌ഫോടനം നടത്തിയതെന്നാണ് പരോക്ഷമായി ഭരണകൂടം സൂചിപ്പിക്കുന്നത്.അക്രമികള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു. ശിയാ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് തിരച്ചില്‍. അക്രമികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലിസിനെ വിന്യസിച്ചു. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it