Kollam Local

ബഹുസ്വരതയുടെ സംസ്‌കാരം വെല്ലുവിളിക്കപ്പെടുന്നു:എംപി

അഞ്ചല്‍: സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പേ ഭാരതം ബഹുസ്വരതയുടെ സംസ്‌കാരമാണ് അനുവര്‍ത്തിച്ചു പോന്നതെന്നും വര്‍ത്തമാനകാലത്തില്‍ ബഹുസ്വരത വെല്ലുവിളി നേരിടുകയാണെന്നും, സാര്‍വ്വലൗകിക നന്മയും മൂല്യാധിഷ്ഠികജീവിതവും പ്രദാനം ചെയ്യുന്ന ഇസ്‌ലാം ജനതയെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തെ ചെറുത്ത് തോല്‍പിക്കേണ്ടതാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി അഞ്ചല്‍ ഇസ്‌ലാമിക് എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സെന്റ്‌റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചല്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിക്ക് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഇ കെ സുജാദ് വിഷയം അവതരിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍, കെപിസിസി നിര്‍വ്വാഹക സമിതിയംഗം സൈമണ്‍ അലക്‌സ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ ജെ പ്രദീപ്, ജനശ്രീ അലയമണ്‍ മണ്ഡലം ചെയര്‍മാന്‍ അനില്‍ പൊയ്ക വിള, പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ കെ ബാലചന്ദ്രന്‍, ജമാ അത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് എ ജലാലുദ്ദീന്‍ കുട്ടി, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സലീം മൂലയില്‍, മുഹ്‌സിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it