kasaragod local

ബഹുവചനം ഏകവചനമായി; പരാതിപ്രളയം

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തോടനുബന്ധിച്ചു കാസര്‍കോട് രേഖകള്‍ എന്ന പേരില്‍ പുറത്തിറക്കിയ ബഹുവചനത്തെക്കുറിച്ച് പരാതികളേറെ. ജി ബി വല്‍സന്‍ ചീഫ് എഡിറ്ററും കെ വി മണികണ്ഠദാസ് എഡിറ്ററുമായി പ്രസിദ്ധീകരിച്ച സോവനീറില്‍ ജില്ലയിലെ പ്രമുഖരായ എഴുത്തുകാരെ അവഗണിച്ചതാണ് പരാതിക്ക് ഇടയാക്കിയത്. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അബികാസുതന്‍ മാങ്ങാട് ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞപ്പോള്‍ ചിലരുടെ ഒന്നിലധികം ലേഖനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കാസര്‍കോടിന്റെ സാംസ്‌കാരിക മേഖല ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ആസൂത്രിതമായി നടത്തിയ നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോടിന്റെ ചരിത്രം ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകൃതമാകുന്നത് ചരിത്രം മാറ്റിമറിക്കുന്നതിന് തുല്യമാണെന്നും ഇതിന് യുവജനോല്‍സവം പോലുള്ള വേദികള്‍ തന്നെ തിരിഞ്ഞെടുത്തത് ചില ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സാംസ്‌കാരിക മേഖലയില്‍ ഫാഷിസം കടന്നുവരാനുള്ള തന്ത്രമാണ് ബഹുവചനത്തിന് പിന്നിലെന്നും പരാതിയുണ്ട്. ആയിരം കോപ്പിയാണ് ഇതിന്റെ പ്രിന്റ് ചെയ്തിട്ടുള്ളത്. പതിനായിരക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ യുവജനോല്‍സവത്തിന്റെ പേരില്‍ പ്രസ്തുത സോവനീറിലേക്കായി വാങ്ങിയിരുന്നു. എന്നാല്‍ 100 രൂപ പ്രകാരമാണ് സോവനീര്‍ വില്‍പ്പന നടത്തിയത്. സോവനീറിലെ ലേഖനത്തെ കുറിച്ച് സംഘാടക സമിതിയിലും വിഭാഗീയത രൂക്ഷമായിട്ടുണ്ട്.
Next Story

RELATED STORIES

Share it