Flash News

ബഹുഭാര്യാത്വവും ഏകപക്ഷീയമായ വിവാഹമോചനവും നിരോധിക്കണമെന്ന് സമിതി

ബഹുഭാര്യാത്വവും ഏകപക്ഷീയമായ വിവാഹമോചനവും നിരോധിക്കണമെന്ന്  സമിതി
X
divorce

ന്യൂഡല്‍ഹി: 1939ലെ മുസ്്‌ലിംവിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ബഹുഭാര്യാത്വം, ഏകപക്ഷീയമായ വിവാഹമോചനം, മുത്തലാഖ് തുടങ്ങിയവ നിരോധിക്കണമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചു പഠിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ച സമിതിയുടെ കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പുറത്തു വരുന്നത്. വിവാഹമോചനത്തിന് വിധേയമാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക ജീവനാംശം നിര്‍ബന്ധമാക്കണമെന്നും റിപോര്‍ട്ടിലുണ്ട്. മുസ്ലീം നിയമത്തെ കോടതി വ്യാഖ്യാനി്ച്ച രീതിയും മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടുള്ളതും എല്ലാ ജഡ്ജിമാര്‍ക്കും മനസിലാക്കിക്കൊടുക്കണമെന്നും റിപോര്‍ട്ടിലുണ്ട്.

[related]
Next Story

RELATED STORIES

Share it