World

ബഹിരാകാശ നിലയം നിലം പതിക്കാന്‍ ദിവസങ്ങള്‍ മാത്രം

ബഹിരാകാശ നിലയം നിലം പതിക്കാന്‍ ദിവസങ്ങള്‍ മാത്രം
X
ബെയ്ജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമിയില്‍ പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഈ മാസം 30നും (നാളെ) ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ടിയാന്‍ഗോങ് 2011ലാണ് വിക്ഷേപിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തന ദൗത്യം രണ്ടുവര്‍ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു.



ഭൂമധ്യരേഖയ്ക്ക്് തെക്കും വടക്കുമുള്ള 43 ഡിഗ്രി വീതം അക്ഷാംശ പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ടിയാന്‍ഗോങ് പതിക്കാന്‍ സാധ്യത കൂടുതലെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലയം പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 8.5 ടണ്‍ ഭാരമാണ് ബഹിരാകാശ നിലയത്തിനുള്ളത്. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ തന്നെ കത്തിത്തീരാനാണ് സാധ്യത. 100 കിലോയോളം ഭൂമിയില്‍ പതിക്കാനും സാധ്യതയുണ്ട്. രാത്രിയാണ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുന്നതെങ്കില്‍ കൊള്ളിമീന്‍ പോലുള്ള രൂപത്തില്‍ ദൃശ്യമാവുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
ബഹിരാകാശ നിലയം വളരെ വേഗത്തില്‍ ഭൂമിയോട് അടുക്കുന്നതായാണ് വിവരം. സാധാരണഗതിയില്‍ ബഹിരാകാശ പേടകങ്ങള്‍ ഭൂമിയിലെത്താറുണ്ടെങ്കിലും കടലിലും മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളിലുമാണ് കൂടുതലും പതിക്കാറ്.
Next Story

RELATED STORIES

Share it