kasaragod local

ബഹിരാകാശത്തെക്കുറിച്ചറിയാന്‍ ബദിയടുക്ക സ്വദേശിയായ വിദ്യാര്‍ഥിയും നാസയില്‍

ബദിയടുക്ക: ബഹിരാകാശത്തെക്കുറിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ നാസയില്‍. ഉഡുപ്പി സിരൂന്‍ ഗ്രീന്‍വാലി നാഷനല്‍ സ്‌കൂളിലെയും പിയു കോളജിലെയും വിദ്യാര്‍ഥികള്‍ക്കൊപ്പം ബദിയടുക്ക സ്വദേശിയായ വിദ്യാര്‍ഥിയും അമേരിക്കയിലെത്തി. ഓറിലാന്‍ഡോ ജോണ്‍ എഫ് കെന്നഡി സ്‌പേസ് സെന്ററിലേക്കാണ് വിദ്യാര്‍ഥികള്‍ യാത്രപോയത്. റോക്കറ്റ് ഗാര്‍ഡന്‍ മ്യൂസിയം, ബഹിരാവകാശപേടകം എന്നിവ സന്ദര്‍ശിച്ചു. വിവിധ പരിപാടികളില്‍ സംബന്ധിച്ചു.
ബദിയടുക്ക പിലാങ്കട്ടയിലെ മരമില്ല് ഉടമ മിനാര്‍ അബ്ദുല്ലയുടെ മകന്‍ ഷാഹിദ്, ആറാം ക്ലാസിലെ ഫാത്തിമ ഹെഫ, മുഹമ്മദ് റുഫൈദ്, മുഹമ്മദ്ബാഷ, എട്ടാം തരത്തിലെ സാറ രുക്‌നദ്ദീന്‍, ആദം രുക്‌നദ്ദീന്‍, ഒമ്പതാംതരത്തിലെ ശാന്തി, ഫാസിബീഗം, ഡോ. മുഹമ്മദ് സുബൈര്‍, ആദില്‍ സിനാന്‍, കൊ-ഓഡിനേറ്റര്‍ വില്‍എല്‍മിന മാത്യു എന്നിവരാണ് യാത്ര നടത്തിയത്. ബഹിരാകാശത്തെക്കുറിച്ച് അറിവ് നേടുന്നതോടൊപ്പം റോക്കറ്റ് ഗാര്‍ഡന്‍, സ്‌പേസ് മ്യുസിയം സന്ദര്‍ശിച്ചു. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തുന്നതിനെ കുറിച്ചും ബഹിരാകാശ യാത്ര നടത്തിയവരുമായി അനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ പങ്ക് വച്ചതായി കോളജ് പ്രിന്‍സിപ്പല്‍ ജോണ്‍ മാത്യു പറഞ്ഞു.
Next Story

RELATED STORIES

Share it