ബഹാദുര്‍ ഗുരുങിന്റെ വിയോഗത്തില്‍ എഎഫ്‌സി അനുശോചിച്ചു

ഡെറാഡുണ്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യയുടെ ഇതി ഹാസ ഫുട്‌ബോളര്‍ അമര്‍ ബഹാദുര്‍ ഗുരുങിന്റെ വിയോഗത്തി ല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) അനുശോചിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
എഎഫ്‌സി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും പ്രാര്‍ഥനയും ചിന്തയും ഇപ്പോള്‍ ബഹാദുറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണെന്നു എഎഫ്‌സി പ്രസിഡന്‍ഡ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ അനുശോചനസന്ദേശത്തില്‍ കുറിച്ചു.
1942ല്‍ ഡെറാഡൂണില്‍ ജനിച്ച ബഹാദുര്‍ 67ല്‍ നടന്ന ഏഷ്യ കപ്പ് യോഗ്യതാ മല്‍സരത്തിലൂടെയാണ് ഇന്ത്യക്കായി അരങ്ങേറുന്നത്. 70ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വെങ്കലം നേടിയപ്പോള്‍ ടീമിന്റെ വിജയഗോള്‍ നേടിയത് അദ്ദേഹമായിരുന്നു.
മൂന്നു തവണ മെര്‍ദേക്ക കപ്പില്‍ ഇന്ത്യക്കായി ജഴ്‌സിയണിഞ്ഞ ബഹാദുര്‍ 70ലെ പെസ്റ്റ സൂക്കാന്‍ കപ്പിലും പന്തുതട്ടി. 1960-70 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായിരുന്നു ഈ മിഡ്ഫീല്‍ഡര്‍.
2006ല്‍ എഫ്‌സി ഡൂണ്‍ എന്ന പേരില്‍ ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിച്ച ബഹാദുര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡെറാഡൂ ണില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട് നിരവധി പ്രവൃത്തികളില്‍ സജീവമായിരുന്നു.

Next Story

RELATED STORIES

Share it