Flash News

ബഹറൈനില്‍ നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബഹറൈനില്‍ നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
[caption id="attachment_48686" align="alignleft" width="600"]anna-theresa അറസ്റ്റിലായ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക അന്ന തെരേസ ഡേ[/caption]

മനാമ: നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചുവെന്നും അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരോട് കളവ് പറഞ്ഞുവെന്നും ആരോപിക്കപ്പെട്ട്് നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹറൈനില്‍ അറസ്റ്റിലായി. നിയമവിരുദ്ധമായ സംഘംചേരലില്‍ പങ്കെടുത്തുവെന്ന കുറ്റവും ഇവരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.
2011ല്‍ ശിയാ വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ വാര്‍ഷികാചരണത്തില്‍ പങ്കെടുത്തവരും സുരക്ഷാസൈനികരും തമ്മിലുള്ള സംഘര്‍ഷം പകര്‍ത്തുന്നതിനിടെയാണ് ഇവര്‍അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയായ അന്ന തെരേസ ഡേ ഉള്‍പ്പടെയുള്ള നാല് പേരാണ് അറസ്റ്റിലായത്.
Next Story

RELATED STORIES

Share it