kozhikode local

ബസ് സ്റ്റോപ്പ് സ്ഥാപിക്കാന്‍ ബിജെപി ശ്രമം; കല്ലോട്ട് സംഘര്‍ഷാവസ്ഥ



പേരാമ്പ്ര: കല്ലോട് സികെജിഎം ഗവ.കോളജിനു സമീപം ബസ് സ്റ്റോപ്പ് സ്ഥാപിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബുധനാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പ് കെട്ടിയുയര്‍ത്താന്‍ സാധന സാമഗ്രികളുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ സംഘടിതമായി വന്ന സിപിഎമ്മുകാര്‍ തടയുകയായിരുന്നു. ഇതെതുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം പേരാമ്പ്രയില്‍ നിന്ന് പൊലീസെത്തിയാണ് ശാന്തമാക്കിയത്. വിവേകാനന്ദ സേവാ സമിതി സ്ഥാപിച്ച ഈ ബസ് സ്റ്റോപ്പ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. അതിനിടെ വീണ്ടും ബസ് സ്റ്റോപ്പ് സ്ഥാപിക്കാന്‍ ബിജെപി രംഗത്തു വന്നെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. കല്ലോട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it