Pathanamthitta local

ബസ് സര്‍വീസ് കുറയും; ജീവനക്കാരുടെ യാത്ര ബുദ്ധിമുട്ടിലാവും

പത്തനംതിട്ട: തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ബസുകള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്ത സാഹചര്യത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ യാത്ര ബുദ്ധിമുട്ടിലാകും. ഇന്നും നാളെയും ബസ് സര്‍വീസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ നിശ്ചിത സമയത്ത് ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളിലും നാളെ തിരികെ വീടുകളിലെത്താനും ബുദ്ധിമുട്ടും. വനിതകള്‍ കൂടുതലായി ജോലിക്കു നിയോഗിക്കപ്പെട്ടിരിക്കുന്നതിനാല്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതില്‍ നടപടികളുണ്ടായിട്ടില്ലെന്ന ആക്ഷേപ ശക്തമാണ്.
സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന ജില്ലയില്‍ 149 ബസുകള്‍ ഇന്നും നാളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു മാത്രമായി ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ പോലിസ് ആവശ്യത്തിനു ബസുകള്‍ എടുത്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് വോട്ടവകാശത്തിന് സമയ ം നല്‍കേണ്ടതിന്റെ പേരില്‍ െകഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ നാളെ ട്രിപ്പുകള്‍ മുടക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ യാത്രാബുദ്ധിമുട്ട്‌രൂക്ഷമാകും.
നാളെ വൈകുന്നേരം വോട്ടെടുപ്പിനുശേഷം പോളിങ് സാമഗ്രികള്‍ തിരികെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചതിനുശേഷമേ ജീവനക്കാര്‍ക്കു മടങ്ങാനാകൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും രാത്രി വൈകും. ജില്ലയില്‍ രാത്രി എട്ടിനുശേഷം ബസ് സര്‍വീസുകള്‍ വിരളമാണ്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവര്‍ ബസ് സ്റ്റേഷനുകളില്‍ കുടുങ്ങുന്നത് പതിവു കാഴ്ചയായിരുന്നു. തിരുവല്ല, റാന്നി, അടൂര്‍, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നു മടങ്ങേണ്ടവര്‍ ഇത്തവണയും വഴിയില്‍ തങ്ങേണ്ടിവരുമോയെന്ന ആശങ്കയാണുള്ളത്. രാത്രി പ്രത്യേക സര്‍വീസുകള്‍ക്കു യാതൊരു നിര്‍ദേശവും കെഎസ്ആര്‍ടിസിക്കു ലഭിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്ററുകള്‍ ഉള്ള സ്ഥലങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഇവിടെനിന്ന് പ്രധാന ടൗണുകളിലേക്കെങ്കിലും സര്‍വീസുകള്‍ വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it