ബസ് യാത്രക്കാരന്റെ മരണം: അന്വേഷണത്തിന് ശുപാര്‍ശ

കൊച്ചി: സ്വകാര്യ ബസ്സില്‍ ബോധമറ്റ് വീണ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാത്ത ബസ് ജീവനകാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം നടത്തി ജില്ലാ പോലിസ് മേധാവി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നു കമ്മീഷന്‍ ഉത്തരവിട്ടു.
ബസ് ജീവനക്കാരുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവില്‍ പറയുന്നു. യാത്രക്കാരനാണെന്ന പരിഗണനയെങ്കിലും മരിച്ചയാളിനു നല്‍കണമായിരുന്നു. യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അവരെ ആശുപത്രിയിലെത്തിക്കേണ്ട ധാര്‍മികബാധ്യത ബസ് ജീവനകാര്‍ക്കുണ്ട്. ബസ് ജീവനക്കാര്‍ നിയമപരമായ ബാധ്യത നിറവേറ്റാത്തതു കാരണമാണു യാത്രക്കാരനായ വയനാട് സ്വദേശി ലക്ഷ്മണന്‍ മരിച്ചതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it