palakkad local

ബസ് യാത്രക്കാരനില്‍ നിന്ന് 21 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചു

ആലത്തൂര്‍: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്ന് 21 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു.തമിഴ്‌നാട് മധുര സ്വദേശി തിരുമലൈയില്‍ നിന്നാണ് കള്ള പണം പിടിച്ചെടുത്തത്.കുഴല്‍മന്ദം റെയിഞ്ച്  അസി.എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ കെ പി രാമചന്ദ്രനും സംഘവും ദേശീയപാത ചിതലിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് 21,00,700 രൂപയുടെ കള്ളപ്പണം പിടികൂടിയത്.പാലക്കാട് നിന്നും  തൃശ്ശൂരിലേക്ക്  പോകുകയായിരുന്ന കെഎസ്ആര്‍ടിസിബസ്സില്‍ നിന്നാണ് പണം പിടികൂടിയത്.തുടര്‍ നടപടികള്‍ക്കായി കുഴല്‍മന്ദം പോലിസിന് കൈമാറി .അസി. എക്‌സൈസ്ഇന്‍സ്‌പെക്ടര്‍ കെപി രാമചന്ദ്രന്‍, പ്രിവറ്റീവ് ഓഫിസര്‍മാരായ സിഎന്‍ മനോജ് കുമാര്‍, വൈ സയിദ് മുഹമ്മദ്, എം സുരേഷ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എല്‍ രാജേഷ്,ആര്‍ വിനീത്,എ സജീവ്,എ മധു, കെ ശ്രീലത, െ്രെഡവര്‍ വി രാധാകൃഷ്ണന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it