kozhikode local

ബസ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍



നാദാപുരം: നാദാപുരം ടൗണില്‍ പട്ടാപകല്‍ ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ചുമട്ട് തൊഴിലാളി അറസ്റ്റില്‍. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശി തറോല്‍ പറമ്പത്ത് നൗഫലി(31)നെയാണ് നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. ബസ്സ്റ്റാന്റിലെ ചുമട്ട് തൊഴിലാളിയാണ് നൗഫല്‍. കഴിഞ്ഞ ശനിയാഴ്ച്ച പാനൂര്‍-നാദാപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അഷിക ബസ്സിലെ ജീവനക്കാരന്‍ തലശ്ശേരി സ്വദേശി ഓലിയോട്ട് സമീറിനെ മര്‍ദ്ദിച്ച കേസില്‍ നൗഫല്‍ ഉള്‍പെടെ 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാനാവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. അതിനിടെ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു യുവാവിനെ ഇന്നലെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it