Flash News

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു: മിനിമം 8 രൂപയാക്കി

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു: മിനിമം 8 രൂപയാക്കി
X
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടുരൂപയും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം നിരക്ക് പത്തില്‍നിന്ന് 11 രൂപയും ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്.ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജിനു പുറമേ കിലോമീറ്ററിന് 64 പൈസയായിരുന്നത് 70 പൈസയായും ഫാസ്റ്റ് പാസഞ്ചറുകളില്‍ 68 പൈസയില്‍നിന്ന് 75 പൈസയായും സൂപ്പര്‍ഫാസ്റ്റുകളില്‍ 77 പൈസയില്‍നിന്ന് 85 പൈസയായും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, മിനിമം നിരക്ക് ഒരു രൂപ മാത്രം വര്‍ധിപ്പിച്ചത് അപര്യാപ്തമാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.


നിരക്കു കൂട്ടാന്‍ ഇന്നലെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം നിരക്ക് 11 രൂപയാവും. വോള്‍വോ ബസ്സുകളില്‍ മിനിമം നിരക്ക് 45 രൂപയായി മാറും. നിലവില്‍ 40 രൂപയാണ് ഈടാക്കുന്നത്. സൂപ്പര്‍ ഡീലക്‌സ് സെമി സ്ലീപ്പര്‍ നിരക്കും ഉയരും. ഇപ്പോഴുള്ള 20 രൂപയില്‍ നിന്ന് രണ്ടു രൂപ വര്‍ധിച്ച് 22 ആവുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് സൂപ്പര്‍ എക്‌സ്പ്രസ്സിലും യാത്രാനിരക്ക് കുത്തനെ ഉയരും. ഹൈ ലക്ഷ്വറി, എയര്‍കണ്ടീഷന്‍ ബസ്സുകളില്‍ 44 രൂപ മിനിമം നിരക്കായി നിശ്ചയിക്കാനാണ് തീരുമാനം. നിലവില്‍ ഇത് 40 രൂപയാണ്.
Next Story

RELATED STORIES

Share it