ബസ് ചാര്‍ജ് കുറയ്ക്കല്‍; സ്വകാര്യ ബസ്സുടമകള്‍ 25ന് തീരുമാനമറിയിക്കും

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കുറയ്ക്കുന്നതു സംബന്ധിച്ച സ്വകാര്യ ബസ്സുടമകളുടെ തീരുമാനം 25നകം അറിയിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് ഒരു രൂപ കുറച്ചപ്പോള്‍തന്നെ സ്വകാര്യ ബസ്സുടമകള്‍ തന്നെ വന്നുകണ്ടിരുന്നു.
ബസ് ഉടമകള്‍ ചാര്‍ജ് കുറയ്ക്കുന്ന കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകളും ചാര്‍ജ് കുറയ്ക്കണമെന്ന കര്‍ശന നിര്‍ദേശംതന്നെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി കുറഞ്ഞ ചാര്‍ജ് മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ചാര്‍ജ് കുറയ്ക്കുന്നതിലൂടെ പ്രതിവര്‍ഷം 72 കോടി രൂപയാണ് കോര്‍പറേഷനു നഷ്ടമുണ്ടാവുന്നത്. ഡീസല്‍ വിലയിലുണ്ടായ കുറവിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it