malappuram local

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വീണ്ടും കരിഓയില്‍ ഒഴിച്ചു

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് രണ്ടു ലക്ഷം രൂപ ചെലവില്‍ കൊടിഞ്ഞി കോറ്റത്തങ്ങാടിയില്‍ നിര്‍മിച്ച ബസ് വെയിറ്റിങ് ഷെഡ് സാമൂഹിക വിരുദ്ധര്‍ വീണ്ടും അലങ്കോലമാക്കി. ഭാഷാ സമര പോരാട്ടത്തില്‍ രക്ത സാക്ഷികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പയുടെ പേരിലാണ് പഞ്ചായത്ത് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. ഇരുട്ടിന്റെ മറവില്‍ ഇവരുടെ പേരിന് മുകളില്‍ സാമൂഹിക വിരുദ്ധര്‍ കരിഓയില്‍ അടിക്കുകയായിരുന്നു.
കഴിഞ്ഞ മാസത്തിലും സാമൂഹിക വിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചിരുന്നു. പഞ്ചായത്ത് ഭരണ സമിതി മാസങ്ങള്‍ക്ക് മുമ്പാണ് ഇതിന് ഭാഷാ സമര രക്ത സാക്ഷികളുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് ബസ് സ്റ്റോപ്പിന്റെ പ്രവൃത്തി പൂര്‍ത്തിയായത്.
പഞ്ചായത്ത് അധികൃതര്‍ തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണയും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിരുന്നില്ല. പോലിസ് പൂര്‍ണമായും നിഷ്‌ക്രിയത്വം പാലിക്കുകയാണ്. പോലിസ് പട്രോളിങ് നടത്താനോ വിഷയത്തെ കുറിച്ച് അന്വേഷിക്കാനോ തുനിയാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അതേ സമയം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it