palakkad local

ബസ്് സ്റ്റാന്റ് നിര്‍മാണത്തില്‍ അപാകതയെന്ന്; ലോകായുക്തയ്ക്ക് പരാതി നല്‍കി

ഒറ്റപ്പാലം: ബസ് സ്റ്റാന്റ് നിര്‍മാണത്തിലെ അപാകതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തക്ക് പരാതി. നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭ യുഡിഎഫ് അംഗം പി എം എ ജലീലാണ് ലോകായുക്തയെ സമീപിച്ചത്.
പരാതി പരിഗണിച്ച ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തദ്ദേശസ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കെയുആര്‍ഡിഎഫ്‌സി മാനേജിങ്ങ് ഡയറക്ടറോടും, നഗരസഭ സെക്രട്ടറിയോടും അടുത്ത മാസം നാലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കി. 2004ല്‍ 5.63 കോടി ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച ബസ് സ്റ്റാന്റ് നിര്‍മാണം 13 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതീക്ഷച്ചതിനെക്കാള്‍ നാല് മടങ്ങായി തുക വര്‍ധിച്ചെന്നും പരാതിയില്‍ പറയുന്നു. വായ്പയിനത്തില്‍ 50000 രൂപയാണ് കെയുആര്‍ഡിഎഫ്‌സിക്ക് ആടച്ചുകൊണ്ടിരിക്കുന്നത്. ഇത് നഗരസഭക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ബസ് സ്റ്റാന്റിലെ സ്ഥലപരിമിതി യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു. ഇതില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it