thrissur local

ബസ്സ് ജീവനക്കാരും നഗരസഭാ കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി



കുന്നംകുളം: വിദ്യര്‍ഥിനികളെ ബസ്സില്‍ കയറ്റുന്നത് സംമ്പന്ധിച്ച തര്‍ക്കം. നഗരത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരും നഗരസഭ കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ തലയക്ക് പരിക്കേറ്റ തിരുത്തിക്കാട് വടാശ്ശേരി വീട്ടില്‍ ഷാജി(47)യെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് ജീവനക്കാരായ  കരിക്കാട് കുറുപ്പിന്റെ വളപ്പില്‍ സന്ദീപ് (32), ചാഴൂര്‍ അമ്പലത്ത് വീട്ടില്‍ ഷെറിന്‍(32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  വൈകീട്ട് 4 ഓടെ പട്ടാമ്പിറോഡില്‍ മഹാത്മാഗാന്ധി വാണിജ്യ കേന്ദ്രത്തിനു സമീപമായിരുന്നു സംഘര്‍ഷം.തൃശൂരില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന ഹാപ്പിഡേ എന്ന സ്വകാര്യ ബസ്സ് വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിച്ചു. ഈ സമയം അവിടെ ഫിഫ അണ്ടര്‍ 17 ഫുഡ്‌ബോള്‍ വേള്‍ഡ്കപ്പിന്റെ ദീപ ശിഖ കാത്ത് നില്‍ക്കുകയായിരുന്നു ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമതി അംഗങ്ങള്‍ തുടങ്ങിയവര്‍. വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തിയത് കണ്ട് ചെയര്‍പഴ്‌സണ്‍ അടുത്തെത്തി വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നകണ്ടക്ടറോട് ഇത് അന്വേഷിച്ചു. ചെയര്‍പഴ്‌സനാണെന്ന് പറഞ്ഞിട്ട് കൂടി തന്നെ അസഭ്യ ഭാഷയില്‍ പരിഹസിക്കുകയായിരുന്നുവെന്ന് ചെയര്‍പഴ്‌സണ്‍ പറയുന്നു. ഇത് കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ കണ്ടക്ടറുമായി വാക്കേറ്റമുണ്ടായി. പൊലിസ് ആദ്യ കണ്ടകടറെ കസ്റ്റഡിയിലെടുത്തെങ്കിലും പൊലിസ് മാറിയതോടെ െ്രെഡവര്‍ വീണ്ടും കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ആക്രമണം സംമ്പന്ധിച്ച് ചെയര്‍പഴ്‌സണ്‍ പൊലിസിന് പരാതി നല്‍കി.നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥിനികളെ ബസ്സില്‍ കയറ്റാതെയും, അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരകാഴ്ചയാണെങ്കിലും ഉത്തരവാദിത്വപെട്ടവര്‍ എത്തുമ്പോള്‍ നേരിയ പരിഹാരം ഉണ്ടാകാറുണ്ടായിരുന്നു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയുണ്ടാകണമെന്നും ചെയര്‍പഴ്‌സണ്‍ ആവശ്യപെട്ടു.
Next Story

RELATED STORIES

Share it