kasaragod local

ബസ്സ്റ്റാന്റില്‍ അടിസ്ഥാനസൗകര്യമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

തൃക്കരിപ്പൂര്‍: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. നിത്യേന നിരവധി യാത്രക്കാര്‍ എത്തുന്ന ബസ്സ്റ്റാന്റിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്.
മരത്തിന് കീഴെയാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ മരത്തിന് കീഴില്‍ നിന്നാണ് കുട്ടികള്‍ അടക്കമുള്ളവര്‍ ബസിന് കാത്തുനില്‍ക്കുന്നത്. ബസ്സ്റ്റാന്റിനകത്ത് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സീറ്റ് പോലുമില്ല. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൃക്കരിപ്പൂര്‍ ടൗണിന്റെ ഹൃദയഭാഗത്തുള്ള ബസ്സ്റ്റാന്റിനാണ് ഈ ഗതികേട്. ബസ് സ്റ്റാന്റ് പരിസരത്തുള്ള മരങ്ങള്‍ക്ക് കോടാലി വീഴാനുള്ള സാധ്യതയും നാട്ടുകാര്‍ തള്ളിക്കളയുന്നില്ല. ഇതോടെ യാത്രക്കാര്‍ പൊരിവെയ്‌ലത്ത് നില്‍ക്കേണ്ടിവരുമെന്ന ആശങ്കയിലാണ്.
Next Story

RELATED STORIES

Share it