Pathanamthitta local

ബസ്സ്റ്റാന്റിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് തടസ്സമാവുന്നു

ചുങ്കപ്പാറ: ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തെ അനധികൃത പാര്‍ക്കിങ് ടൗണില്‍ ഗതാഗത കുരുക്കിനും വാഹനങ്ങള്‍ ബസ്റ്റാന്റിലേക്ക് കയറുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. പ്രവേശന കവാടത്തിന്റെ മൂന്ന് വശങ്ങളിലും വാഹനങ്ങള്‍ അനധികതമായി പാര്‍ക്കുചെയ്യുന്നതിനാല്‍ ബസ് സ്റ്റാന്റില്‍ നിന്നു വാഹനങ്ങള്‍ ഇറങ്ങി വരുന്നതിന് കഴിയുന്നില്ല.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നവരാണ് ഗതാഗതം താറുമാറാക്കുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് പലരും ഷോപ്പിങ് കഴിഞ്ഞ് എത്തുന്നത്. അതുവരെ ഈ ഭാഗത്ത് ഗതാഗത തടസ്സം രൂക്ഷമായിരിക്കും. വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും ഒരോ കവാടത്തിലൂടെയായതിനാല്‍ അനധികൃത പാര്‍ക്കിങ് മിക്കപ്പോഴും ദുരിതമാവുകയാണ്.
പ്രവേശന കവാടത്തെ പാര്‍ക്കിങ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടും യാതൊരു നടപടിയും അധികൃതര്‍ തയ്യാറാവുന്നില്ല.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതും ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാവും. പോലിസിന്റെ സേവനം ടൗണില്‍ ലഭ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കം ഏറെയാണ്.
Next Story

RELATED STORIES

Share it