Flash News

ബസ്സ്ചാര്‍ജ് മിനിമം എട്ടു രൂപയാക്കുവാന്‍ ഇടതുമുന്നണിയുടെ അനുമതി

ബസ്സ്ചാര്‍ജ് മിനിമം എട്ടു രൂപയാക്കുവാന്‍ ഇടതുമുന്നണിയുടെ അനുമതി
X


തിരുവനന്തപുരം: ബസ്ചാര്‍ജ് നേരിയ തോതില്‍ വര്‍ധിപ്പിക്കുന്നതിന് ഇടതു മുന്നണിയുടെ അനുമതി. മിനിമം ചാര്‍ജ് എട്ടു രൂപയാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ബസ് നിരക്കുകളും വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നണി തള്ളി.  നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. എന്നാല്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇടതുമുന്നണി അടിയന്തരമായി യോഗം ചേര്‍ന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണു ബസ് ഉടമകളുടെ ആവശ്യം. നിരക്കു വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളതെന്നു നിലവിലുള്ള സാഹചര്യം പരിശോധിച്ചു അനുയോജ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത മന്ത്രിസഭായോഗത്തില്‍ നിരക്കുവര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി ബുധനാഴ്ചയ്ക്ക്് പകരം വ്യാഴാഴ്ചയാകും ചിലപ്പോള്‍ ഇത്തവണ മന്ത്രിസഭായോഗമുണ്ടാവുക എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാല്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച തീരുമാനം വ്യാഴാഴ്ചയോടെയേ ഉണ്ടാകാന്‍ ഇടയുള്ളൂ.
Next Story

RELATED STORIES

Share it